രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റ്; ഒ ഐ സി സി ഇന്‍കാസ് കൊടുവള്ളി നിയോജക മണ്ഡലം അപലപിച്ചു

Web Desk
1 Min Read

ദോഹ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിനെ വീട് വളഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച നടപടിയെ ഇന്‍കാസ് ഒ ഐ സി സി ഖത്തര്‍ കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റി രാഷ്ട്രീയ പ്രമേയത്തിലൂടെ അതിശക്തമായി അപലപിച്ചു

city exchange

കേരളത്തില്‍ പിണറായി ഭരണംകൂടം എതിര്‍ ശബ്ദങ്ങളെയും പ്രതിഷേധ സമരങ്ങളെയും അടിച്ചമര്‍ത്തുന്നത് കേന്ദ്രത്തില്‍ മോഡി ഗവണ്മെന്റ് തുടര്‍ന്ന് പോരുന്ന അതേ നിലപാട് തന്നെയാണെന്നും ഇത് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിന് ഭൂഷണമല്ലെന്നും യോഗം വിലയിരുത്തി

ഭരണകൂടത്തിന്റെ തണലില്‍ പിണറായി പൊലീസ് നടത്തുന്ന ഇത്തരം ഭരണകൂട ഭീകരതക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനവും ജനാധിപത്യ മുന്നണിയും നടത്തുന്ന സമര പോരാട്ടങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുകയും ഇനിയും ഈ രീതിയിലാണ് പിണറായി ഭരണം മുന്നോട്ട് പോകുന്നതെങ്കില്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

ഒ ഐ സി സി ഇന്‍കാസിന്റെ മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണവും ചടങ്ങില്‍ നടന്നു

- Advertisement -
Ad image

ഇന്‍കാസ് ഒ ഐ സി സി കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡന്റ് റഹീം കൊടുവള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി കൂടത്തായ്, എക്‌സിക്യുട്ടീവ് അംഗം ശമീര്‍ എരഞ്ഞിക്കോത്ത്, സെന്‍ട്രല്‍ യൂത്ത് വിങ് എക്‌സിക്യുട്ടീവ് അംഗം റഈസ് പുത്തൂര്‍, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷിജാസ് നടമ്മല്‍പൊയില്‍, എക്‌സിക്യുട്ടീവ് അംഗങ്ങളായ റംഷാദ് കൊട്ടക്കാവയല്‍, മുനീര്‍ ഓമശ്ശേരി പ്രസംഗിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി റിഷാദ് പള്ളിമുക്ക് സ്വാഗതവും ട്രഷറര്‍ മോന്‍സി കൂടത്തായ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!