മാനവീയതയുടെ പ്രാധാന്യം വിളിച്ചോതി തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി മാനവ സൗഹൃദ സംഗമം

Web Desk
1 Min Read

ദോഹ: തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി എല്ലാ വര്‍ഷവും കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിവരാറുള്ള മാനവ സൗഹൃദ സംഗമത്തിന് ഈ വര്‍ഷവും വേദിയൊരുക്കി. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയില്‍ ജനങ്ങള്‍ക്കിടയില്‍ മനവീയത വളര്‍ത്തേണ്ടതിന്റെ ആവശ്യകത സംസാരിച്ച എല്ലാവരും ഊന്നിപ്പറഞ്ഞു.

city exchange

അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് അബ്ദുല്‍ റസാഖ് സ്വാഗതം പറഞ്ഞു.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മനുഷ്യരും മൃഗങ്ങളും തമ്മില്‍ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ലെന്നും കലക്രമേണ സംസ്‌ക്കാരം കൈവരിച്ച് ആധുനിക മനുഷ്യരിലേക്ക് നമ്മള്‍ മാറിയതാണെന്ന കാര്യം എല്ലാവരും ഓര്‍ക്കേണ്ടതാണെന്നും ദേശ ഭാഷാ വ്യത്യാസങ്ങളില്ലാതെ എല്ലാ മനുഷ്യരുടെയും അടിസ്ഥാനം ഒന്നാണെന്ന സത്യം നമുക്ക് തിരിച്ചറിവുണ്ടാകണം എന്നും സമ്പാദ്യത്തിന്റെ കണക്കിനനുസരിച്ചല്ല മറിച്ച് മനസ്സിന്റെ വികസത്തിനനുസരിച്ചാണ് മനുഷ്യന്‍ വലുതാവുന്നത് എന്നും തുടങ്ങി വലിയ സന്ദേശം വി കെ സുരേഷ് ബാബു പ്രഭാഷണത്തില്‍ കൈമാറി.

പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്നും അധ്യാപകര്‍ പാഠപുസ്തങ്ങള്‍ക്കപ്പുറം മാനവീയത കൂടി കുട്ടികളെ പഠിപ്പിക്കേണ്ടതാണെന്നും കുട്ടികളെ ചോദ്യങ്ങള്‍ ചോദിച്ചു സംശയങ്ങള്‍ ദൂരീകരിച്ചു പഠിക്കാന്‍ പ്രാപ്തരാക്കേണ്ടതാണ് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

- Advertisement -
Ad image

സഹജീവികളോടുള്ള മനുഷ്യന്റെ പെരുമാറ്റം മയപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വ്യാഖ്യാനങ്ങളോടെ വളരെ വിശദമായി അദ്ദേഹം വിവരിച്ചു.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, സൗഹൃദവേദി മുന്‍ ജനറല്‍ സെക്രട്ടറി ഹാഷിം തങ്ങള്‍ എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. വേദി സെക്രട്ടറിമാരായ അല്‍ ഖോര്‍ റാഫി യോഗം നിയന്ത്രിക്കുകയും കുഞ്ഞുമൊയ്തു നന്ദി പറയുകയും ചെയ്തു.

വേദി ട്രഷറര്‍ റാഫി കണ്ണോത്ത്, ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ, അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ സലീം, കുടുംബസുരക്ഷാ പദ്ധതി ചെയര്‍മാന്‍ പ്രമോദ്, കാരുണ്യം പദ്ധതി ചെയര്‍മാന്‍ ശ്രീനിവാസന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

സുരേഷ്ബാബുവിനെ വേദി പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ മൊമന്റോ നല്‍കി ആദരിച്ചു.

Share This Article
Leave a Comment
error: Content is protected !!