

പറവൂര്‍: നെഞ്ചക്ക് ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. പള്ളിപ്പുറം ചെറായി എനിക്കാട്ട് വീട്ടില്‍ ധീരജ് (19) നെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.

ചെറായി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്യാം മോഹനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നില്‍. സ്റ്റാര്‍ ലൈന്‍ റോഡിലാണ് സംഭവം. നെഞ്ചക്ക് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ എം അനീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
