

ദോഹ: വ്യാജ ഫിഷിംഗ് ഇമെയിലുകള്‍ക്കെതിരെ ഖത്തറിലെ ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നല്കി. വ്യാജ ലിങ്ക് വഴി ക്രെഡിറ്റ് അല്ലെങ്കില്‍ ബാങ്ക് കാര്‍ഡുകള്‍ വഴി നടത്തുന്ന പണമിടപാടുകള്‍ക്ക് പകരമായി പാഴ്സലുകള്‍ സ്വീകരിക്കാനാണ് ഈ ഇമെയിലുകള്‍ ആവശ്യപ്പെടുന്നത്. എന്നാലത് വഞ്ചനയാണെന്ന് മന്ത്രാലയം മുന്നറിയിപ്പില്‍ പറയുന്നു.

”പ്രിയ ഉപഭോക്താവേ, നിങ്ങള്‍ക്ക് പേയ്മെന്റിനായി ഒരു പാക്കേജ് കാത്തിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍, ഞങ്ങള്‍ക്ക് ഇതുവരെ നിങ്ങളുടെ പേയ്മെന്റ് സ്ഥിരീകരിക്കാന്‍ കഴിയുന്നില്ല. ചുവടെയുള്ള ലിങ്ക് വഴി ഷിപ്പിംഗ് ഫീസ് (12.99 റിയാല്‍) അടക്കുന്നത് ഉറപ്പാക്കുക. പേയ്മെന്റ് പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, അടുത്ത ദിവസം രാവിലെ നിങ്ങള്‍ക്ക് അത് സ്വീകരിക്കാനാകും. പേയ്മെന്റ് ലിങ്ക് 24 മണിക്കൂര്‍ മാത്രമേ ലഭ്യമാകൂ. തുടരാന്‍, ഇവിടെ ക്ലിക്ക് ചെയ്യുക,” മന്ത്രാലയം സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഒരു വ്യാജ ഇമെയിലിന്റെ ഉദാഹരണം പങ്കിട്ടു.

മന്ത്രാലയം പൊതുജനങ്ങള്‍ക്ക് പാഴ്സലുകളൊന്നും അയക്കാത്തതിനാല്‍ ഇത്തരം ഇമെയിലുമായി ഇടപഴകരുതെന്ന് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
