

ആലുവ: അന്‍വര്‍ സാദത്ത് എം എല്‍ എയുടെ 2023-24ലെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 4.43 ലക്ഷം രൂപ അനുവദിച്ച് ഇന്റര്‍ലോക്കിങ്ങ് ടൈല്‍ വിരിച്ച് നിര്‍മ്മാണം പൂര്‍ത്തിയായ തോട്ടക്കാട്ടുകര ടി കെ ആര് എ ലൈബ്രറി റോഡിന്റെ ഉദ്ഘാടനം അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു.

മുനിസിപ്പല്‍ ചെയര്മാന് എം ഒ ജോണ്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ടിന്റു രാജേഷ്, വൈസ് ചെയര്‍പേഴ്സണ്‍ സൈജി ജോളി, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് ലത്തീഫ് പൂഴിത്തറ, ചെയര്‍പേഴ്സണ്‍ ലിസ്സ ജോണ്സണ്, ബാബു കൊല്ലംപറമ്പില്‍, ലൈബ്രറി പ്രസിഡന്റ് ഡോ. അബ്ദുല്‍ റഷീദ്, സെക്രട്ടറി ചന്ദ്രബോസ്, പി വി ഐ പി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സിനി പി, അസിസ്റ്റന്റ് എഞ്ചിനീയര്‍ ഷമീന ജാഫര്‍, ടി കെ റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ഹംസ കോയ എന്നിവര്‍ പ്രസംഗിച്ചു.
