

ദോഹ: അനധികൃത സാഹചര്യങ്ങളില്‍ അപകട ഫോട്ടോകള്‍ പകര്‍ത്തുന്നത് സ്വകാര്യതാ നിയമങ്ങളുടെ ലംഘനമാണെന്നും നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് വിധേയമാകുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

”നിയമങ്ങള്‍ പാലിക്കുന്നത് നിങ്ങളുടെ അവബോധത്തെ പ്രതിഫലിപ്പിക്കുകയും മറ്റുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നു,” ആഭ്യന്തര മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.

ശിക്ഷാ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 333 ഉദ്ധരിച്ച മന്ത്രാലയം ‘മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിലേക്കും അവരുടെ സമ്മതമില്ലാതെയും അനധികൃതമായി നുഴഞ്ഞുകയറുന്നവര്‍ക്ക് രണ്ട് വര്‍ഷത്തില്‍ കൂടാത്ത തടവും 10,000 റിയാലില്‍ കൂടാത്ത പിഴയും ശിക്ഷയായി ലഭിക്കും.
