യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച മുന്‍ ഗവര്‍ണര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തി

Web Desk
1 Min Read

ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷിക്കെതിരെ രാജ്യദ്രോഹക്കുറ്റം.

city exchange


രാംപുര്‍ ജില്ലയിലെ സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനില്‍ ബി ജെ പി പ്രവര്‍ത്തകന്‍ ആകാശ് സക്‌സേന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖുറേഷിക്കെതിരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്തത്.

രാംപുര്‍ എം എല്‍ എ തന്‍സീം ഫാത്തിമയെ കാണാന്‍ അസം ഖാന്റെ വസതിയില്‍ പോയ ഖുറേഷി അവിടെ വച്ച് യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിനെ പിശാചും രക്തം കുടിക്കുന്ന രാക്ഷസന്മാരുമായി താരതമ്യം ചെയ്തുവെന്ന് ആകാശ് സക്‌സേന പരാതിയില്‍ പറയുന്നത്. ഇത്തരമൊരു പരാമര്‍ശം രണ്ട് സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കാനും വര്‍ഗീയ കലാപത്തിലേക്ക് നയിക്കപ്പെടുമെന്നും ആകാശ് പരാതിയില്‍ പരാമര്‍ശിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!