ഹൂതി തടവില്‍ നിന്ന് രണ്ട് യു എസ് പൗരന്മാരെ മോചിപ്പിച്ചു

Web Desk
1 Min Read

സന്‍അ: ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ യമനില്‍ തടവിലാക്കിയ രണ്ട് യു എസ് പൗരന്മാരെ മോചിപ്പിച്ചു. സൗദി അറേബ്യയുമായി ചേര്‍ന്ന് യു എസ് നടത്തിയ ശ്രമങ്ങളാണ് മോചനത്തിലെത്തിയതെന്ന് യു എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

city exchange

യമനില്‍ ജനിച്ച 19, 20 വയസ്സുള്ള അമേരിക്കന്‍ വനിതകളെയാണ് മോചിപ്പിച്ചതെന്നാണ് ഇതുമായി ബന്ധമുള്ള സ്രോതസ്സിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സന്‍അയില്‍ നിന്നും ഏഡനിലേക്ക് പറന്ന ഇരുവരും യു എസില്‍ തിരികെയെത്തിയിട്ടുണ്ട്. സ്വകാര്യ പരിഗണനകളെ തുടര്‍ന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വിദേശത്തുള്ള യു എസ് പൗരന്മാരുടെ ക്ഷേമവും സുരക്ഷയുമാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!