അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കിയ ലോകകപ്പ് താമസകേന്ദ്രം സന്ദര്‍ശിച്ച് ജിയാനി ഇന്‍ഫാന്റിനോ

Web Desk
2 Min Read
Image processed by CodeCarvings Piczard ### FREE Community Edition ### on 2021-09-05 16:10:46Z | | ÿwÿ¶ÿ¦š4qZ+

ദോഹ: അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കിയ ഖത്തര്‍ 2022 ഫിഫ ലോകകപ്പ് റസിഡന്‍ഷ്യല്‍ കോമ്പൊണ്ട് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സന്ദര്‍ശിച്ചു. ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ലോല്‍വ അല്‍ഖാതര്‍, സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി എന്നിവരും ജിയാനി ഇന്‍ഫാന്റിനോയോടൊപ്പമുണ്ടായിരുന്നു.

city exchange


അഫ്ഗാനിസ്ഥാനില്‍ നിന്നും ഖത്തറിലേക്ക് അഭയാര്‍ഥികള്‍ വന്നുതുടങ്ങിയതു മുതല്‍ ജനറേഷന്‍ അമേസിംഗ് പദ്ധതി പ്രകാരം നിരവധി സംരംഭങ്ങളില്‍ യുവ അഫ്ഗാനികളെ ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തിയിട്ടുണ്ട്. ലോകമെമ്പാടുമായി സാമൂഹ്യമാറ്റവും ലിംഗസമത്വവും ഉള്‍പ്പെടെ പ്രോത്സാഹിപ്പിക്കാന്‍ ഫുട്ബാള്‍ ഉപയോഗപ്പെടുത്തുന്ന പദ്ധതിയാണ് ജനറഷന്‍ അമേസിംഗ്. ഖത്തറിലെ മക്തബ ചില്‍ഡ്രന്‍സ് ലൈബ്രറിയുമായി സഹകരിച്ച് ജനറേഷന്‍ അമേസിംഗ് അഫ്ഗാന്‍ അഭയാര്‍ഥികളിലെ എല്ലാ പ്രായക്കാര്‍ക്കും വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും മാനസിക സാമൂഹിക പിന്തുണയും വാഗ്ദാനം ചെയ്യുന്നുണ്ട്.
സമൂഹത്തില്‍ ഫുട്ബാളിന് വഹിക്കാവുന്ന പങ്കിനെ കുറിച്ച് പാര്‍ക്ക് വ്യൂ വല്ലാസ് കോംപ്ലക്‌സ് സന്ദര്‍ശിക്കവെ ജിയാനി ഇന്‍ഫാന്റിനോ ഊന്നിപ്പറഞ്ഞു.


അഫ്ഗാന്‍ ജനത ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അവരെ സ്വാഗതം ചെയ്യാന്‍ ഖത്തര്‍ കാണിച്ച ശ്രമങ്ങളില്‍ ഖത്തര്‍ ജനതയ്ക്കും സര്‍ക്കാരിനും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്കും ഫിഫ പ്രസിഡന്റ് നന്ദി പറഞ്ഞു. അഫ്ഗാനികള്‍ക്ക് സുരക്ഷിത താവളമായിരിക്കും ഖത്തറെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

- Advertisement -
Ad image

ഫിഫ ലോകകപ്പിന് ഉപയോഗപ്രദമെന്ന് കരുതപ്പെട്ടിരുന്ന കേന്ദ്രം അഫ്ഗാനില്‍ നിന്നുള്ള ആളുകള്‍ക്ക് അവരുടെ പലായന കാലയളവില്‍ ഉപകാരപ്രദമായ ഭവനങ്ങളായി മാറിയെന്നത് തീര്‍ച്ചയായും തങ്ങളെ സന്തോഷിപ്പിക്കുന്നതായും ജിയാനി ഇന്‍ഫാന്റിനോ മാധ്യമങ്ങളോട് പറഞ്ഞു.
അഭയാര്‍ഥികളുടെ ആരോഗ്യവും അന്തസ്സും ക്ഷേമവും സംരക്ഷിക്കുന്നതിന് ഖത്തര്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നതായും ഫുട്ബാള്‍, മറ്റു കായിക ഇനങ്ങള്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങളും കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും വായനാ സാമഗ്രികളും നല്കുന്നതിലൂടെ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ ജനറേഷന്‍ അമേസിംഗിന് മികച്ച സംഭാവനകള്‍ നല്കാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഹസ്സന്‍ അല്‍ തവാദി പറഞ്ഞു.


പഠിക്കാനും കളിക്കാനും സ്വയം പ്രകടിപ്പിക്കാനും സുരക്ഷിതമായ ഇടങ്ങള്‍ ഒരുക്കുന്നതിലൂടെ പലായനത്തിന്റെ വേദന ലഘൂകരിക്കാനുള്ളതില്‍ ചെറിയ പങ്ക് തങ്ങള്‍ക്ക് വഹിക്കാനാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!