എം ഇ എസ് ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപക ദിനം ആഘോഷിച്ചു

Web Desk
1 Min Read

ദോഹ: എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപക ദിനം ആഘോഷിച്ചു. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടത്തിയ പരിപാടിയില്‍ അധ്യാപകരെ ആദരിച്ചു. എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ ഗവേണിംഗ് ബോഡി പ്രസിഡന്റ് കെ അബ്ദുല്‍ കരീം മുഖ്യാതിഥിയായിരുന്നു. മികച്ച വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാകര്‍ നിര്‍വഹിക്കുന്ന പങ്കില്‍ സമൂഹം അവരോട് കടപ്പെട്ടവരായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

city exchange

പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍, സ്റ്റാഫ് സെക്രട്ടറി ഖദീജ ബീവി, സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. നജീബ് കെ പി, വൈസ് പ്രസിഡന്റ് എ പി ഖാലിദ്, ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി അഹമ്മദ് ഇഷാം, അക്കാഡമിക്‌സ് ഡയറക്ടര്‍ ഖാഷിഫ് ജലീല്‍, ഡയറക്ടര്‍ എം സി മുഹമ്മദ്, രമാദേവി, ഫിയോന മേരി ഡിക്രൂസ്, സീനത്ത് ജലീല്‍, ലിമിയ പ്രസി, അന്‍വര്‍ കെ, സുമിത നാസര്‍, ഹാറൂണ്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!