നിപ; കൂടുതല്‍ പേരില്‍ രോഗലക്ഷണങ്ങള്‍

Web Desk
1 Min Read

കോഴിക്കോട്: നിപ രോഗത്തിന്റെ ലക്ഷണങ്ങള്‍ കൂടുതല്‍ പേരില്‍ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് എട്ട് പേര്‍ക്ക് നിപ രോഗലക്ഷണങ്ങള്‍ ഉള്ളതായി അറിയിച്ചത്.

city exchange


കഴിഞ്ഞ ദിവസം 188 പേരുണ്ടായിരുന്ന സമ്പര്‍ക്ക പട്ടികയില്‍ 251 പേരായിട്ടുണ്ട്. ഇതില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ 32 പേരാണ് ഉള്ളത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ എട്ട് പേരുടെ പരിശോധനാഫലം ഇനി പൂനെയില്‍ നിന്ന് വരാനുണ്ട്. ഫലം 12 മണിക്കൂറിനകം എത്തിയേക്കും.


കഴിഞ്ഞ ദിവസം മരിച്ച കുട്ടിയുടെ അമ്മയ്ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായിരുന്നു നേരത്തെ രോഗലക്ഷണമുണ്ടായിരുന്നത്. ഇന്ന് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് പുതിയ പട്ടിക പുറത്തുവിട്ടത്. ആറ് പേര്‍ കൂടി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുവെന്നാണ് അധികൃതകര്‍ അറിയിച്ചത്. നേരത്തെ പ്രാഥമിക പട്ടികയില്‍ ഉണ്ടായിരുന്ന 20 പേരെയായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്. ഇപ്പോള്‍ 12 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതര്‍ വ്യക്തമാക്കി.

- Advertisement -
Ad image

പുതുതായി രോഗലക്ഷണം പ്രകടിപ്പിച്ച ആറ് പേര്‍ ആരാണെന്ന് വ്യക്തമല്ല. കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാനായി ആരോഗ്യമന്ത്രി തന്നെ മാധ്യമങ്ങളെ കാണും.
കുട്ടിയുമായി അടുത്ത സമ്പര്‍ക്കമുള്ള ഏഴ് പേരുടെ പരിശോധനാഫലം വൈകിട്ടോടെ ലഭിക്കും.
ചാത്തമംഗലം പ്രദേശത്ത് കേന്ദ്ര സംഘത്തിന്റെ പരിശോധന നടക്കുന്നുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധര്‍ സംസ്ഥാനത്തെത്തും. മൃഗസാമ്പിളുകള്‍ പരിശോധിക്കാന്‍ എന്‍ ഐ വിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.


നിപയുടെ പ്രാഥമിക ലക്ഷണങ്ങളുമായി എത്തുന്ന രോഗികളെ പരിശോധിക്കുന്നതിന് നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള പരിശീലനം ആശ വര്‍ക്കര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കും.

Share This Article
Leave a Comment
error: Content is protected !!