നിയമം ലംഘിച്ച് ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി പ്രചരിപ്പിച്ച 194 പേര്‍ അറസ്റ്റില്‍

Web Desk
1 Min Read

ദോഹ: നിലവിലുള്ള സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സൈബര്‍ കുറ്റകൃത്യങ്ങളെതിരായ വ്യാപകമായ നടപടികളുടെ ഭാഗമായി 194 പേരെ അറസ്റ്റ് ചെയ്തതായി അറിയിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിനു കീഴിലുള്ള സൈബര്‍ കുറ്റകൃത്യ പ്രതിരോധ വകുപ്പാണ് അറസ്റ്റ് നടത്തിയത്.

city exchange

വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനും പൊതുജനങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിച്ചതിനും ബന്ധപ്പെട്ട അധികാരികള്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനുമാണ് നടപടി. ഇവര്‍ക്കെതിരെ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികള്‍ സ്വീകരിച്ചു.

നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും പങ്കുവെക്കുന്നതിനും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനുമെതിരെ ആഭ്യന്തര മന്ത്രാലയം കര്‍ശന മുന്നറിയിപ്പ് നല്‍കി. വിവരങ്ങള്‍ ഔദ്യോഗിക സ്രോതസ്സുകലില്‍ നിന്നുമാത്രം സ്വീകരിക്കേണ്ടതിന്റെ പ്രധാന്യവും മന്ത്രാലയം ഊന്നിപ്പറഞ്ഞു. പൊതുജനങ്ങളെ പ്രകോപിപ്പിക്കുന്നതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ യാതൊരുവിധ ഉള്ളടക്കങ്ങളും പ്രചരിപ്പിക്കരുത്. നിയമലംഘകര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ മടി കാണിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!