‘സുരക്ഷിത കുടിയേറ്റം’; ബോധവത്ക്കരണവുമായി പ്രവാസി ലീഗല്‍ സെല്‍

Web Desk
1 Min Read

ദുബൈ: സുരക്ഷിത കുടിയേറ്റം എന്ന വിഷയത്തില്‍ ബോധവത്ക്കരണവുമായി പ്രവാസി ലീഗല്‍ സെല്‍. നൂറുകണക്കിന് ആളുകള്‍ തുടര്‍ച്ചയായി മനുഷ്യക്കടത്തിന് വിധേയരാകുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ ശക്തമായ ബോധവത്ക്കരണവുമായി കടന്നുവരാന്‍ പ്രവാസി ലീഗല്‍ സെല്‍ തീരുമാനമെടുത്തത്.

city exchange

സന്ദര്‍ശക വിസയില്‍ ചില ഗള്‍ഫ് രാജ്യങ്ങളിലേക്ക് സ്ത്രീകളെയും മറ്റും കൊണ്ടുവന്നു ആടുമാടുകളെപോലെ വില്‍ക്കുകയും മറ്റും ചെയ്യുന്നത് വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ ശക്തമായി ഇടപെടാന്‍ പ്രവാസി ലീഗല്‍ സെല്ലിന്റെ തീരുമാനം.

എന്താണ് സുരക്ഷിത കുടിയേറ്റം, വ്യാജ റിക്രൂട്ടിങ് ഏജന്‍സികളെ എങ്ങനെ തിരിച്ചറിയാം, തൊഴില്‍ തട്ടിപ്പില്‍ അകപ്പെട്ടാല്‍ എവിടെ എങ്ങനെ പരാതി സമര്‍പ്പിക്കാം, എന്താണ് തൊഴില്‍ കരാര്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ നിയമ വിദഗ്ദരുടെ നേതൃത്വത്തില്‍ ക്ലാസ്സുകളും മറ്റും സംഘടിപ്പിച്ചുകൊണ്ടാണ് പ്രവാസി ലീഗല്‍ സെല്‍ ഈ വിഷയത്തില്‍ ഇടപെടുന്നതെന്ന് ലീഗല്‍ സെല്‍ ദുബായ് ചാപ്റ്റര്‍ പ്രസിഡന്റ് ടി എന്‍ കൃഷ്ണകുമാര്‍ അറിയിച്ചു.

വിവിധ രാജ്യങ്ങളില്‍ മറ്റു സംഘടനകളുടെ സഹകരണത്തോടെ ഈ പരിപാടി സംഘടിപ്പിക്കുമെന്നു പ്രവാസി ലീഗല്‍ സെല്‍ വനിതാ വിഭാഗം കോര്‍ഡിനേറ്റര്‍ ഹാജിറ വലിയകത്തു പറഞ്ഞു. മനുഷ്യക്കടത്തിനു വിധേയരാകുന്നതില്‍ സ്ത്രീകളുടെ എണ്ണം വളരെ വലുതായതിനാല്‍ ലീഗല്‍ സെല്‍ വനിത വിഭാഗം ഈ വിഷയത്തില്‍ ശക്തമായി ഇടപെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

മെയ് 12ന് ഇന്ത്യന്‍ സമയം എട്ട് മണിക്ക്
പ്രവാസി ലീഗല്‍ സെല്‍ വനിത വിഭാഗം അന്താരാഷ്ട്ര കോര്‍ഡിനേറ്റര്‍ ഹാജറാബി വലിയകത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പ്രോഗ്രാം അംബാസിഡര്‍ ശ്രീകുമാര്‍ മേനോന്‍ ഐ എഫ് എസ് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും.

എറണാകുളം ജില്ലാ കണ്‍സ്യൂമര്‍ കോടതി ജഡ്ജിയും പ്രവാസി ലീഗല്‍ സെല്‍ കേരള ചാപ്റ്റര്‍ മുന്‍ പ്രസിഡന്റുമായ ഡി ബി ബിനു മുഖ്യാതിഥി ആയിരിക്കും. പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് സുപ്രിം കോടതിയില്‍ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡുമായ അഡ്വ. ജോസ് എബ്രഹാം ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ വക്താവ് സുധീര്‍ തിരുനിലത്തു അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!