

തലശ്ശേരി: ഷാര്‍ജയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നും വിദേശ കറന്‍സികള്‍ പിടികൂടി. 20000 യു എസ് ഡോളര്‍, 16115 ദിര്‍ഹം, 5500 ഖത്തര്‍ റിയാല്‍ എന്നിവയാണ് യാത്രക്കാരന്റെ പെട്ടിക്കുള്ളില്‍ സൂക്ഷിച്ച പാന്റ്സിന്റെ പോക്കറ്റില്‍ നിന്ന് പിടികൂടിയത്. ഇയാളുടെ ലഗേജില്‍ നിന്നും 10000 രൂപയ്ക്ക് തുല്യമായ വിദേശ കറന്‍സിയും പിടികൂടി.

സംശയത്തെ തുടര്‍ന്ന് സി ഐ എസ് എഫ് പരിശോധന നടത്തുകയായിരുന്നു.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഇതുവരെ 0.63 കോടി രൂപയുടെ വിവിധ കറന്‍സികള്‍ പിടിച്ചെടുത്തതായി കസ്റ്റംസ് പ്രിവന്റീവ് ഓഫീസര്‍മാര്‍ അറിയിച്ചു.
