

ആലുവ: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലുള്‍പ്പെട്ട അതിരപ്പിള്ളി ഗ്രാമ പഞ്ചായത്തിലെ ആദിവാസി മേഖലകളായ അടിച്ചിലിത്തൊട്ടി, തവളക്കുഴിപ്പാറ എന്നീ ആദിവാസി കാളനികളുടെ വികസനത്തിനായി ബെന്നി ബഹനാന്‍ എം പിയുടെ പ്രാദേശിക വികസന ഫണ്ടിലെ പട്ടിക വര്‍ഗ്ഗ ഫണ്ടില്‍ നിന്നും തുകയനുവദിച്ച പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു.

അടിച്ചിലിതൊട്ടിയില്‍ സ്മാര്‍ട്ട് അങ്കണവാടി നിര്‍മ്മിക്കുന്നതിന് 30 ലക്ഷം രൂപയും തവളക്കുഴിപ്പാറയില്‍ കമ്യൂണിറ്റി ഹാള്‍ നിര്‍മ്മിക്കുന്നതിന് 50 ലക്ഷം രൂപയുമാണ് അനുവദിച്ചത്. രണ്ട് പദ്ധതികളുടെയും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ നിര്‍മ്മാണമാരംഭിക്കുമെന്ന് എം പി അറിയിച്ചു. അതിരപ്പിള്ളി പഞ്ചായത്തിലെ മറ്റൊരു പദ്ധതിക്കും കോടശ്ശേരി പഞ്ചായത്തിലെ ഒരു പദ്ധതിക്കും ഭരണാനുമതി ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും പട്ടിക വര്‍ഗ്ഗ മേഖലയുടെ വികസനത്തിനായി നീക്കി വച്ചിട്ടുള്ള ഫണ്ട് പൂര്‍ണ്ണമായും വിനിയോഗിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം പി അറിയിച്ചു.
