

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോട് അനുബന്ധിച്ച് അക്സ (അസോസിയേഷന്‍ ഓഫ് ഖത്തര്‍ സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ്) ഷട്ടില്‍ ടൂര്‍ണമെന്റും വനിതകള്‍ക്കും കുട്ടികള്‍ക്കും വിവിധ ഗെയിമുകളും സംഘടിപ്പിച്ചു.

മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്കുള്ള ജേഴ്സി പ്രകാശനം ഗ്രീന്‍ വുഡ് ഇന്റര്‍നാഷണല്‍ കിന്‍ഡര്‍ഗാര്‍ഡനില്‍ നടന്നു. റാഷിദ് ഇ ടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ആഷിക് അഹമ്മദ് ടൂര്‍ണമെന്റ് ഉദ്ഘാടനം നിര്‍വഹിച്ചു. ശരീഫ് മേമുണ്ട മുഖ്യപ്രഭാഷണം നടത്തി.

രാമത് കുഞ്ഞമ്മദ്, സമീര്‍ കുട്ടോത്ത്, റഫീഖ് കോടേരി, ഹകീം കെ ഇ, നബീല്‍ എസ് ഡി, ഫസല്‍ നദീറ മന്‍സില്‍, അബൂബക്കര്‍ പാറമ്മല്‍, നിസാര്‍ വരപ്പുറത്, ഹാരിസ് കിണ്ടിയില്‍ എന്നിവര്‍ സംസാരിച്ചു.
ഫൈനലില്‍ വിജയിച്ച അന്‍വര്‍ മാനാരി- ജൈസല്‍ പക്രു എന്നിവര്‍ക്കുള്ള ട്രോഫി അത്തീഖ് റഹ്‌മാന്‍ ശബീര്‍ മേമുണ്ടയും റണ്ണര്‍ അപ്പ് ആയ ഇര്‍ഷാദ് മാണിക്കോത്- ആദില്‍ എന്നിവര്‍ക്കുള്ള ട്രോഫി മച്ചില്‍ മൂസ്സ, കെ എം മുഹമ്മദ് എന്നിവരും നല്‍കി.
അന്‍വര്‍ കെ എം സ്വാഗതവും നൗഷാദ് കെ ടി കെ നന്ദിയും പറഞ്ഞു.

