

ദോഹ: യുവകലാസാഹിതി ഖത്തര്‍ 17-ാം വാര്‍ഷികം യുവകലാസന്ധ്യ 2023ന്റെ പ്രചരണാര്‍ഥം സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളില്‍ 15 വയസിനു മേല്‍ പ്രായമുള്ള ഏതൊരാള്‍ക്കും രചനകള്‍ സമര്‍പ്പിക്കാം. ഇതിനു മുന്‍പ് പ്രസിദ്ധീകരിക്കാത്ത രചനകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രതി [email protected] എന്ന ഇമെയില്‍ വിലാസത്തിലോ 77785242 വാട്‌സ്ആപ് നമ്പറിലോ അയക്കുക.

രചനകള്‍ ലഭിക്കേണ്ട അവസാന തിയ്യതി 23 ഫെബ്രുവരി 2023 വൈകിട്ട് അഞ്ചു മണി. തെരഞ്ഞെടുത്ത രചനകള്‍ യുവകലാസാഹിതി പ്രസിദ്ധീകരിക്കുന്ന സുവനീറില്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്
77785242, 66084003, 33869355 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
