

ദോഹ: ഖത്തര്‍ ബോട്ട് ഷോ 2024 നവംബര്‍ 6 മുതല്‍ 9 വരെ പഴയ ദോഹ തുറമുഖത്ത് നടക്കും. ലാകമെമ്പാടുമുള്ള 20,000 സന്ദര്‍ശകരെയാണ് ബോട്ട് ഷോയില്‍ പ്രതീക്ഷിക്കുന്നത്. പരിപാടിയില്‍ 495 എക്‌സിബിറ്ററുകളും ബ്രാന്‍ഡുകളും അവതരിപ്പിക്കുമെന്നും സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ട് ടൂറിസത്തെ, പ്രത്യേകിച്ച് സമുദ്ര ടൂറിസത്തെ ശക്തിപ്പെടുത്തുന്നതിനുള്ള തുറമുഖത്തിന്റെ ദീര്‍ഘകാല തന്ത്രത്തിന്റെ ഭാഗമായാണ് ബോട്ട്‌ഷോ സംഘടിപ്പിക്കുന്നത്.

ഖത്തര്‍ ബോട്ട് ഷോ 2024 കരയിലും വെള്ളത്തിലും 95 ബോട്ടുകളും വാട്ടര്‍ക്രാഫ്റ്റുകളും പ്രദര്‍ശിപ്പിക്കും, ആഡംബരവും ജീവിതശൈലിയും, ഉപകരണങ്ങളും സേവനങ്ങളും, ചെറുതും ഇടത്തരവുമായ ബോട്ടുകള്‍, അണ്ടര്‍വാട്ടര്‍ സ്‌പോര്‍ട്‌സ്, കളിപ്പാട്ടങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലായി എല്ലാ പ്രായക്കാര്‍ക്കുമുള്ള വൈവിധ്യമാര്‍ന്ന ആകര്‍ഷണങ്ങള്‍ പ്രതീക്ഷിക്കാം.
800,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പഴയ ദോഹ തുറമുഖത്തിന്റെ അത്യാധുനിക സൗകര്യങ്ങളും 450 ബെര്‍ത്തുകളും പരിപാടിക്ക് അനുയോജ്യമായ വേദിയൊരുക്കും.

