

കൈപ്പമംഗലം: രണ്ടുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ചാലക്കുടിയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന് വിജയിക്കുമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. ആവേശകരമായ ജനക്കൂട്ടം ഓരോ നിയോജകമണ്ഡലം കണ്‍വെന്‍ഷനുകളിലും പങ്കെടുക്കുന്നത് ലീഡ് നില വര്‍ധിപ്പിക്കുമെന്ന് ബല്‍റാം പറഞ്ഞു. തൃശ്ശൂര്‍ എം പി ടി എന്‍ പ്രതാപന്, ആലുവ എം എല്‍ എ
അന്‍വര്‍ സാദത്ത്, മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാന്‍, നിയോജകമണ്ഡലത്തിന്റെ ചാര്‍ജുള്ള കെ പി സി സി അംഗം സലാം,
ബ്ലോക്ക് പ്രസിഡന്റുമാരായ മൊയ്തു, സുനില്‍ മേനോന്, ഡി സി സി സെക്രട്ടറിമാരായ സി സി ബാബുരാജ്, അഡ്വ. പി എച്ച് മഹേഷ്, സി എസ് രവീന്ദ്രന്, ജബ്ബാര്‍ ഡൊമിനിക്, മണ്ഡലം പ്രസിഡണ്ടുമാരായ പ്രൊഫസര്‍ സിറാജ്, പോള്‍സണ്‍, സുധാകരന്, സജീവ്, ഇന്‍ഷാദ്, ശശി, മുഹമ്മദ് സഗീര്‍, സാദത്ത്, സജീവന് എന്നിവര്‍ സംസാരിച്ചു.

