പൈതൃക സംരക്ഷണത്തില്‍ ലൈബ്രറികളുടെ പങ്ക് എടുത്തുകാട്ടി ഖത്തര്‍ നാഷണല്‍ ലൈബ്രറി

Web Desk
1 Min Read

ദോഹ: ഇസ്‌ലാമിക പൈതൃകം സംരക്ഷിക്കുന്നതില്‍ ലൈബ്രറികളുടെ പങ്ക് എന്ന വിഷയത്തില്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറി വെബിനാര്‍ സംഘടിപ്പിച്ചു. സാംസ്‌ക്കാരിക- കായിക മന്ത്രാലയം, ഇസ്‌ലാമിക് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ എജുക്കേഷന്‍, സയന്‍സ് ആന്റ് കള്‍ച്ചര്‍ എന്നിവയുമായി ചേര്‍ന്നാണ് ഖത്തര്‍ നാഷണല്‍ ലൈബ്രറി വെബിനാര്‍ സംഘടിപ്പിച്ചത്. ഇസലാമിക് വേള്‍ഡ് സെലിബ്രേഷന്‍സ് 2021ന്റെ ഭാഗമായാണ് വെബിനാര്‍.

city exchange

ഖത്തര്‍ നാഷണല്‍ ലൈബ്രറി പ്രസിഡന്റും സഹമന്ത്രിയുമായ ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കവാരി ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് സൈന്‍ അല്‍ അബ്ദിന്‍, അബീര്‍ സാദ് അല്‍ കുവാരി, മാക്‌സിം നസ്‌റ, സൂസന്‍ ലെവി, മഹ്മൂദ് സാക്കി, മറിയം അല്‍ മുതാവ എന്നിവര്‍ വെബിനാറില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!