ആത്മബന്ധം കൈമുതലാക്കി ബെന്നി ബഹനാന്‍

Web Desk
1 Min Read

ആലുവ: എം പി എന്ന നിലയില്‍ മണ്ഡലത്തിലെ മുക്കും മൂലയും ഹൃദിസ്ഥമാക്കിയ യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ മണ്ഡലത്തിലെ ജനങ്ങളുമായുള്ള ആത്മബന്ധം കൈമുതലാക്കിയാണ് ഓരോ ദിവസവും പ്രചാരണത്തില്‍ മുന്നേറുന്നത്.

city exchange

പാറക്കടവ്, കറുകുറ്റി, മൂക്കന്നൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ബെന്നി ബഹനാന്റെ പ്രചാരണം. വിവിധ മഠങ്ങള്‍ സന്ദര്‍ശിച്ചും അദ്ദേഹം അനുഗ്രഹം തേടി. പ്രധാന വ്യക്തികളെ നേരില്‍ കണ്ടും സ്ഥാപനങ്ങളില്‍ എത്തി പിന്തുണ അഭ്യര്‍ഥിച്ചുമായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം.

കുറുമശേരി ലിറ്റില്‍ ഫ്ളവര്‍ അക്കാദമിയില്‍ കുട്ടികളുമായി സ്‌നേഹസംവാദം നടത്തിയും മൂഴിക്കുളം നാലമ്പലത്തിലെത്തി അനുഗ്രഹം തേടിയും പ്രചാരണം തുടങ്ങിയ ബെന്നി ബഹനാന്‍ കറുകുറ്റി പഞ്ചായത്തിലെ പാലിശേരിയിലെ ആകാശപ്പറവകള്‍ എന്ന സ്ഥാപനം സന്ദര്‍ശിച്ച് അന്തേവാസികളുടെ അനുഗ്രഹം തേടി. ഇവിടത്തെ ഭിന്നശേഷിക്കാരായ അന്തേവാസികളുമൊത്ത് അദ്ദേഹം ഏറെ സമയം ചെലവഴിച്ചു.

വൈകിട്ട് അങ്കമാലിയില്‍ നടന്ന യു ഡി എഫ് ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലും ഇഫ്താര്‍ സംഗമത്തിലും ബെന്നി ബഹനാന്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!