

അങ്കമാലി: വീണ്ടും ജനവിധി തേടുന്ന ബെന്നി ബഹനാന് മണ്ഡലത്തില്‍ വോട്ടര്‍മാരില്‍ നിന്നും ലഭിക്കുന്നത് മികച്ച സ്വീകരണം. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്, ചെങ്ങമനാട്, കാഞ്ഞൂര്‍, ശ്രീമൂലനഗരം തുടങ്ങി വിവിധ പഞ്ചായത്തുകളിലെത്തിയ ബെന്നി ബഹനാനെ ജനങ്ങള്‍ സ്വീകരിച്ചു.

അത്താണിയിലെ കേരള അഗ്രോ മിഷനറി കോര്പ്പറേഷന് ലിമിറ്റഡിലെ തൊഴിലാളികള്‍, കേരള ആയുര്‍വേദ ഫാര്‍മസി ലിമിറ്റഡിലെ തൊഴിലാളികള്‍, കരിയാടിലെ ഓട്ടോ തൊഴിലാളികള്‍ എന്നിവരിലേക്കെല്ലാം നേരിട്ടിറങ്ങി ചെന്നായിരുന്നു സ്ഥാനാര്‍ഥിയുടെ വോട്ട് അഭ്യര്‍ഥന.


ആലുവ ദേശത്ത് വോട്ടര്‍മാരെ നേരില്‍ കണ്ട് നേരെ കാഞ്ഞൂര്‍ സി എം സി കോണ്‍വെന്റിലേക്ക്. അവിടെ സിസ്റ്റര്‍മാരെ കണ്ട് വോട്ട് അഭ്യര്‍ഥിച്ചതിന് ശേഷം ആലുവ പറമ്പയം ജുമാ മസ്ജിദില്‍. അവിടെ ഇമാമുമായി സൗഹൃദ സംഭാഷണത്തിനു ശേഷം ദേശത്തെ ഡൈനാമിക് ഹെല്‍ത്ത് കെയര്‍ സെന്‍ട്രലിലെ ജീവനക്കാരോട് വോട്ട് ചോദിച്ചു.

റോജി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്ത ശ്രീമൂലനഗരം മണ്ഡലം കണ്‍വെന്‍ഷനിലും പങ്കെടുത്ത ശേഷമാണ് ബെന്നി ബഹനാന്റെ മണ്ഡല പര്യടനം അവസാനിച്ചത്.
ആലുവയിലൂടെയുള്ള പര്യടനത്തില്‍ എം എല്‍ എ അന്‍വര്‍ സാദത്തും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.

