

ദോഹ: അല്‍ സുലൈമാന്‍ ഹോള്‍ഡിംഗിന്റെ ഖത്തരി ഇന്‍ഡസ്ട്രിയല്‍ എക്വിപ്മെന്റ് ഓട്ടോ സര്‍വീസസ് ബര്‍വ കൊമേഴ്സ്യല്‍ അവന്യൂവില്‍ അത്യാധുനിക സേവന കേന്ദ്രം ആരംഭിച്ചു. അല്‍ സുലൈമാന്‍ ഹോള്‍ഡിംഗ്സ് ചെയര്മാന് നാസര്‍ സുലൈമാന്‍ അല്‍ ഹൈദര്‍, ഗ്രൂപ്പ് സി എഫ് ഒ കൃഷ്ണമൂര്‍ത്തി വാസുദേവന്‍, തയ്സീര്‍ മോട്ടോഴ്സ് കമ്പനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് യൂസഫ്, തയ്സീര്‍ മോട്ടോഴ്സ് കമ്പനി ലൂബ്രിക്കന്റ്സ് ഡിവിഷന് മാനേജര്‍ പ്രദീപന്, ക്യു ടി സി ജനറല്‍ മാനേജര്‍ വാലിദ് ഡോവിദാര്, ക്യു ടി സിയുടെ ബ്രാന്‍ഡ് ആന്റ് സെയില്‍സ് മാനേജര്‍ മസെന്‍ ബു ഹബീബ്, ക്യു ഐ ഇ ഓട്ടോ സര്‍വീസസ് ഓപ്പറേഷന്‍സ് മേധാവി സുദര്ശന് സുബ്രഹ്മണ്യം തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

2016-ല്‍ സ്ഥാപിതമായതു മുതല്‍ ക്യു ഐ ഇ ഓട്ടോ സര്‍വീസസ് പാസഞ്ചര്‍, കൊമേഴ്സ്യല്‍ വാഹന മേഖലകളില്‍ പ്രീമിയം സേവനങ്ങള്‍ നല്കിവരുന്നു.
