

ദോഹ: മുറൈഖിലെ റമദാന്‍ ടെന്റ് നോമ്പുകാരെ ആകര്‍ഷിക്കുന്നു. വിശുദ്ധ റമദാനിലുടനീളം 15,000ത്തിലധികം ആളുകള്‍ക്ക് ഇഫ്താര്‍ ഭക്ഷണം നല്‍കാനാണ് ലക്ഷ്യമിടുന്നത്.

പരേതനായ ശൈഖ് നാസര്‍ ബിന്‍ സെയ്ഫ് ബിന്‍ അഹമ്മദ് അല്‍താനി, ശൈഖ് ഫാലിഹ് ബിന്‍ നാസര്‍ അല്‍താനി എന്നിവര്‍ക്കുള്ള പ്രതിഫലമായി വിശുദ്ധ മാസത്തിലുടനീളം ഈ സ്ഥലത്ത് പ്രൊജക്ട് സ്‌പോണ്‍സര്‍ ചെയ്ത അഭ്യുദയകാംക്ഷികളില്‍ ഒരാളുടെ സംഭാവനയോടെയാണ് നോമ്പുകാര്‍ക്ക് കൂടാരത്തില്‍ ഇഫ്താര്‍ ഭക്ഷണം നല്‍കുന്നു. .

മുറൈഖ് പ്രദേശത്തെ ഈ കൂടാരം രാജ്യത്തുടനീളമുള്ള നോമ്പുകാര്‍ക്ക് ഇഫ്താര്‍ ഭക്ഷണം നല്‍കുന്നതിനായി ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എന്‍ഡോവ്മെന്റ് നടത്തുന്ന 20 സൈറ്റുകളില്‍ ഒന്നാണ്.
