ബേസില്‍ ജോസഫിനെ നായകനാക്കി ടോവിനോ തോമസ് നിര്‍മ്മിക്കുന്ന ‘മരണമാസ്സ്’

Web Desk
1 Min Read

കൊച്ചി: നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് ബേസില്‍ ജോസഫ് നായക വേഷത്തിലെത്തുന്ന ചിത്രമാണ് മരണമാസ്സ്. യുവതാരം ടോവിനോ തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്. മരണമാസ്സിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നു.

city exchange

ടോവിനോ തോമസ് പ്രൊഡക്ഷന്‍സും വേള്‍ഡ് വൈഡ് ഫിലിംസും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ടോവിനോ തോമസ്, ടിങ്സ്റ്റന്‍ തോമസ്, തന്‍സീര്‍ സലാം എന്നിവരാണ്. ഇമ്തീയാസ് ഖദീറാണ് കോ പ്രൊഡ്യൂസര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഗോകുല്‍നാഥ്.

രാജേഷ് മാധവന്‍, സിജു സണ്ണി, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. സിജു സണ്ണിയാണ് കഥ. സംവിധായകന്‍ ശിവപ്രസാദും സിജു സണ്ണിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നീരജ് രവി ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഏറെ കൗതുകമുണര്‍ത്തുന്ന ടൈറ്റില്‍ പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

മ്യൂസിക്- ജയ് ഉണ്ണിത്താന്‍, വരികള്‍- മൂസിന്‍ പെരാരി, പ്രൊഡക്ഷന്‍ ഡിസൈനെര്‍- മാനവ് സുരേഷ്, പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ്- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!