ആര്‍ ഡി ഒക്ക് എതിരെ മനുഷ്യാവകാശ കമ്മീഷന്‍; നിയമപരമായ ബാധ്യത മറക്കരുത്

Web Desk
1 Min Read

കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷന്റെ നിയമാനുസൃത ഉത്തരവ് അവഗണിച്ച് നിരാലംബയായ വയോധികക്ക് നീതി നിഷേധിച്ച കോഴിക്കോട് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ കമ്മീഷന്‍ ഉത്തരവ് നടപ്പാക്കാത്തത് എന്തു കൊണ്ടാണെന്ന് ഒരാഴ്ചയ്ക്കകം രേഖാമൂലം വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ ആര്‍ ഡി ഒക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.

city exchange

ആര്‍ ഡി ഒക്ക് കമ്മീഷന്‍ നല്‍കിയ നിര്‍ദ്ദേശം നടപ്പാക്കാന്‍ പരാതിക്കാരിക്ക് വീണ്ടും കമ്മീഷനില്‍ പരാതി നല്‍കേണ്ടി വരുന്ന സാഹചര്യം യുക്തിക്ക് നിരക്കാത്തതും കമ്മീഷന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നതുമാണെന്ന് ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. ഒരു പരാതി പരിഗണിക്കുമ്പോള്‍ കമ്മീഷന് സിവില്‍ കോടതിയുടെ അധികാരങ്ങളുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

പുതുപ്പാടി കൈതപ്പൊയില്‍ സ്വദേശിനി ഏലിയാമ്മ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരിയുടെ ഉടമസ്ഥതതയിലുണ്ടായിരുന്ന രണ്ടേക്കര്‍ സ്ഥലത്ത് നിന്ന് ഒന്നര ഏക്കര്‍ മകന്‍ സജി ജോസഫ് നിര്‍ബന്ധപൂര്‍വ്വം വാങ്ങിയെന്നും ആധാരത്തില്‍ കൃത്രിമം കാണിച്ച് യാതൊരു ആധായവുമില്ലാത്ത മണ്ണിടിച്ചിലുള്ള അര ഏക്കര്‍ സ്ഥലം തന്റെ പേരില്‍ ബാക്കിയിട്ട് മിച്ചമുള്ള സ്ഥലം കൈക്കലാക്കിയെന്നുമാണ് പരാതി. ഇത് മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണ നിയത്തിന്റെ നഗ്നമായ ലംഘനമായതിനാല്‍ സ്വയം സംരക്ഷിക്കാന്‍ പ്രാപ്തിയില്ലാത്ത പരാതിക്കാരിക്ക് സംരക്ഷണം നല്‍കാന്‍ കമ്മീഷന്‍ 2023 ഒക്ടോബര്‍ 3ന് ആര്‍ ഡി ഒക്ക് നിര്‍ദ്ദേശം നല്‍കി. പരാതിക്കാരിയെ കബളിപ്പിച്ച് സ്വത്ത് തട്ടിയെടുത്ത മകനെതിരെ നിയമാനുസൃതം നടപടിയെടുക്കാനും ഇതേ ഉത്തരവില്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

എന്നാല്‍ കമ്മീഷന്റെ ഉത്തരവ് പ്രകാരം തനിക്ക് നടപടിയെടുക്കാനാവില്ലെന്നും പരാതിയുണ്ടെങ്കില്‍ ആര്‍ ഡി ഒ മുമ്പാകെ പ്രത്യേക അപേക്ഷ സമര്‍പ്പിക്കണമെന്നും ആര്‍ ഡി ഒ നിര്‍ദ്ദേശിച്ചതായി പരാതിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷക ലിജി ജോണ്‍ 2024 മാര്‍ച്ച് 26ന് കോഴിക്കോട് നടന്ന സിറ്റിംഗില്‍ കമ്മീഷനെ അറിയിച്ചു.

- Advertisement -
Ad image

1993 ലെ മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ആര്‍ ഡി ഒക്ക് ഉത്തരവാദിത്തമുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

Share This Article
Leave a Comment
error: Content is protected !!