

കൊച്ചി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മകള്‍ നിമിഷ പ്രിയയെ സന്ദര്‍ശിച്ച് നിയമ നടപടികളില്‍ നിന്നും മോചനം തേടിയും അമ്മ യമനിലേക്ക് യാത്ര തിരിച്ചു. ശനിയാഴ്ച രാവിലെ അഞ്ചരയ്ക്ക് കൊച്ചിയില്‍ നിന്നും മുംബൈ വഴിയാണ് യമനിലേക്ക് തിരിച്ചത്. കൂടെ സാമുവേല്‍ ജെറോമുമുണ്ട്.

