

ദോഹ: ഖത്തറില്‍ മാര്‍ച്ച് 13ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് 121. ഖത്തറിലുള്ള 117 പേര്‍ക്കും വിദേശങ്ങളില്‍ നിന്നും യാത്ര ചെയ്‌തെത്തിയ നാലു പേര്‍ക്കുമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനകം 161 പേരാണ് രോഗമുക്തരായത്. 62 വയസ്സുള്ള ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 676 ആയി. തീവ്രപരിചരണ വിഭാഗത്തിലും ആശുപത്രിയിലും 24 മണിക്കൂറിനകം ആരേയും പ്രവേശിപ്പിച്ചിട്ടില്ല. ഇതോടെ തീവ്രപരിചരണ വിഭാഗത്തില്‍ നാലു പേരും ആശുപത്രിയില്‍ 26 പേരുമാണ് ചികിത്സിയലുള്ളത്.
