അമീര്‍ നേപ്പാളിലെത്തി

Web Desk
1 Min Read

കാഠ്മണ്ഡു: ഫിലിപ്പീന്‍സും ബംഗ്ലാദേശും സന്ദര്‍ശിച്ചതിന് പിന്നാലെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നേപ്പാളിലെത്തി. കാഠ്മണ്ഡു ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമീറിനെ നേപ്പാള്‍ പ്രസിഡന്റ് രാം ചന്ദ്ര പൗഡല്‍ സ്വീകരിച്ചു.

city exchange

ഉപരാഷ്ട്രപതി രാം സഹായ യാദവ്, പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍, ജനപ്രതിനിധി സഭാ സ്പീക്കര്‍ ദേവരാജ് ഗിമിയര്‍, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ നാരായണ്‍ ശ്രേഷ്ഠ, ഊര്‍ജ, ജല മന്ത്രി ശക്തി ബഹാദൂര്‍, നേപ്പാളിലെ ഖത്തര്‍ അംബാസഡര്‍ മിഷാല്‍ ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി, ഖത്തറിലെ നേപ്പാള്‍ അംബാസഡര്‍ ഡോ. നരേഷ് ബിക്രം ധക്കല്‍, നേപ്പാള്‍ സര്‍ക്കാറിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അമീറിനെ സ്വീകരിക്കാനെത്തിയിരുന്നു.

21 പീരങ്കി വെടി പൊട്ടിച്ചാണ് അമീറിനെ നേപ്പാളിലേക്ക് സ്വീകരിച്ചത്. അമീറിനൊപ്പം ഔദ്യോഗിക പ്രതിനിധി സംഘവും ഉണ്ട്.

Share This Article
Leave a Comment
error: Content is protected !!