ജോര്‍ദാന്‍ പ്രധാനമന്ത്രിയുമായി ഖത്തര്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Web Desk
1 Min Read

റിയാദ്: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി റിയാദില്‍ ജോര്‍ദാന്‍ പ്രധാനമന്ത്രി ഡോ. ബിഷര്‍ ഹാനി അല്‍ ഖസാവ്‌നെയുമായി കൂടിക്കാഴ്ച നടത്തി.

city exchange

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങളെക്കുറിച്ചും പരസ്പരം പിന്തുണയ്ക്കുന്നതിനുമുള്ള വഴികള്‍, മേഖലയിലെ സാഹചര്യങ്ങളിലെ സംഭവവികാസങ്ങള്‍, തീവ്രത കുറയ്ക്കുന്നതിനുള്ള വഴികള്‍, പ്രത്യേകിച്ച് ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കല്‍ എന്നിവ ചര്‍ച്ച ചെയ്തു.

കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മേഖലയിലെ സാഹചര്യങ്ങളിലെ സംഭവവികാസങ്ങളില്‍ ഖത്തറിന്റെ ഉത്കണ്ഠ രേഖപ്പെടുത്തി. ശാന്തരാകാനും പരമാവധി സംയമനം പാലിക്കാനും എല്ലാ കക്ഷികളോടും ആഹ്വാനം ചെയ്തു.

മേഖലയിലെ സംഘര്‍ഷ സാധ്യതകള്‍ കുറക്കാനും അഭിപ്രായവ്യത്യാസങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനുമുള്ള സംയുക്ത പ്രവര്‍ത്തനത്തിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

- Advertisement -
Ad image

പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സുരക്ഷയും സ്ഥിരതയും കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.

Share This Article
Leave a Comment
error: Content is protected !!