
കോഴിക്കോട്: നിലവില്‍ തുടരുന്ന അംഗത്വ വിതരണം ഒരു മാസത്തേക്ക് നീട്ടിവെക്കാന്‍ ഇതുമായി ബന്ധപ്പെട്ട ഐ എന്‍ എല്‍ ഉപസമിതി തീരുമാനിച്ചു. ഒരു മാസത്തിനുള്ളില്‍ 14 ജില്ലകളിലും കണ്‍വെന്‍ഷന്‍ നടത്തും. കണ്‍വെന്‍ഷനില്‍ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ പ്രഫ. എ പി അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, ബി ഹംസ ഹാജി, ഡോ. എ എ അമീന്‍, എം എ മാഹീന്‍, എം എ ലത്തീഫ്, നാസര്‍ കോയ തങ്ങള്‍, ഒ പി ഐ കോയ, എന്‍ കെ അബ്ദുല്‍ അസീസ്, ബഷീര്‍ ബഡേരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
