രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

ആലുവ: തായിക്കാട്ടുകര മുഹിയദ്ധീന്‍ പുരം ഫ്രണ്ട്‌സും ജിംഘാന തായിക്കട്ടുകരയും സംയുക്തമായി ബ്ലഡ് ബാങ്ക് ആലുവയുടെ സഹകരണത്ോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പും രക്ത ഗ്രൂപ്പ് നിര്‍ണ്ണയവും ചൂര്‍ണ്ണിക്കര പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് ഉദ്ഘാടനം ചെയ്തു.

city exchange

കൗണ്‍സിലര്‍ വിക്ടര്‍ കെ സി, ഡോ. അരുണിമ, അബ്ദുള്‍ കരീം, അബ്ദുല്‍ റസാഖ്, യാഫിസ്, അബ്ദുല്‍ സലീം, മുഹമ്മദ് ഇര്‍ഫാന്‍ തുടങ്ങിവര്‍ സന്നിഹിതരായിരുന്നു. രക്തദാനം മഹാദാനം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഒരു ജീവനെങ്കിലും രക്ഷിക്കാന്‍ യുവാക്കളുടെ കൈത്താങ്ങ് എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് കുന്നുംപുറം നിവാസികള്‍ എന്ന വാട്ട്‌സാപ്പ് കൂട്ടായ്മയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചു മുഹിയദ്ധീന്‍ പുരം ഫ്രണ്ട്‌സും ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ കലാ കായിക സേവന മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച്ച വെക്കുന്ന ജിംഘാന തായിക്കാട്ടുകരയും ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറി ഹാളില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

Share This Article
Leave a Comment
error: Content is protected !!