

ദോഹ: പന്ത്രണ്ടാം ക്ലാസ് സയന്‍സില്‍ 100 ശതമാനം വിജയം നേടി ഭവന്‍സ് പബ്ലിക് സ്‌കൂള്‍. 94.6 ശഥതമാനം സ്‌കോറോടെ അയാന്‍ മുഹമ്മദ് നജീബ്, 91.4 ശതമാനം അനാബില്‍ റോബിന്‍, 90.6 ശതമാനം അര്‍ജുന്‍ സന്തോഷ് കുമാര്‍, 90 ശതമാനം നിഖിത് ജിന്റോ, കൊമേഴ്സില്‍ 88.4 ശതമാനം റോണ ജോണ്‍സണ്‍, 88.2 ശതമാനം ഡാരല്‍ നോയല്‍ എന്നിവര്‍ മികച്ച വിജയം കരസ്ഥമാക്കി.

ശ്രദ്ധേയമായ നേട്ടം സ്‌കൂളിന്റെ അക്കാദമിക മികവിന്റെയും സമഗ്രമായ വികസനത്തിന്റെയും ധാര്‍മ്മികതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് മാനേജ്‌മെന്റ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
