മതേതരത്വം നിലനിര്‍ത്താനാണ് മദ്‌റസകള്‍: പയ്യന്നൂര്‍ റെയ്ഞ്ച് കമ്മിറ്റി

Web Desk
1 Min Read

പയ്യന്നൂര്‍: വര്‍ത്തമാന കാലത്ത് രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിച്ച് മതേതരത്വം നില നിര്‍ത്താന്‍ മദ്‌റസകള്‍ അനിവാര്യമാണെന്ന് പയ്യന്നൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക ജനറല്‍ ബോഡി അഭിപ്രായപ്പെട്ടു. 2024- 25 വര്‍ഷത്തെ റെയ്ഞ്ച് ഭാരവാഹികളെ പയ്യന്നൂര്‍ ബദ്രിയ്യ മദ്‌റസയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ തെരഞ്ഞെടുത്തു.

city exchange

സമസ്ത കേരള ഇസ്ലാംമത വിദ്യഭ്യാസ ബോഡ് മുഫത്തിഷ് ഉസ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ ടൗണ്‍ ഖത്തീബ് നൗഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു.

ദീര്‍ഘകാലം റെയ്ഞ്ചിന്റെ നേതൃ സ്ഥാനത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്ത കെ സി മൊയ്തു മൗലവിക്ക് യോഗത്തില്‍ പ്രത്യേക യാത്രയപ്പ് നല്കി ആദരിച്ചു. മുദരിബ് ലുഖ്മാന്‍ അസ്അദി, മൊയ്തു മൗലവി, മുഹമ്മദ് ആശിഖ് ഹാജി പയ്യന്നൂര്‍ എന്നിവര്‍ സംസാരിച്ചു. എസ് എ ശുകൂര്‍ ഹാജി കവ്വായി, എം വി സുലൈമാന്‍ ഹാജി കാറമേല്‍, അബ്ദുറശീദ് ഏച്ചിലാംവയല്‍, കക്കളത്ത് അബ്ദുല്‍ ഖാദര്‍ രാമന്തളി, എസ് കെ പി അബ്ദുല്‍ ഖാദര്‍ ഹാജി പയ്യന്നൂര്‍, അബ്ദുല്‍ അസീസ് ഹാജി കാറമേല്‍, ഇല്യാസ് പുഞ്ചക്കാട്, മുഹമ്മദ് അബ്ദുറഹ്‌മാന്‍ എട്ടിക്കുളം, സുലൈമാന്‍ പുഞ്ചക്കാട്, സി എച്ച് അബ്ദുറഹ്‌മാന്‍ കവ്വായി, അബ്ദുറശിദ് വെള്ളൂര്‍, വി വി ഉമ്മര്‍ എട്ടിക്കുളം, മുഹമ്മദ് ശാഫി തൃ: കടപ്പുറം, സി എച്ച് കുഞ്ഞിമൊയ്തീന്‍ ഹാജി കൊറ്റി, ടി എം എ റഷീദ് കവ്വായി, പി കെ അബ്ദു റൗഫ് രാമന്തളി, യു അഹ്‌മദ് റെഗെയ്റ്റ് എന്നിവര്‍ സംബന്ധിച്ചു.

സെക്രട്ടറി സാജിദ് ഫൈസി സ്വാഗതവും ബശീര്‍ ദാരിമി നന്ദിയും പറഞ്ഞു.

- Advertisement -
Ad image

ഭാരവാഹികളായി പ്രസിഡന്റ്: എം എ ബശീര്‍ ദാരിമി, വൈസ് പ്രസിഡന്റ്: മുഹമ്മദ് ആശിഖ് നിസാമി, മുജീബ് ഫൈസി, സെക്രട്ടറി: സാജിദ് ഫൈസി, ജോ സെക്രട്ടറി: ഇസ്മാഈല്‍ ഫൈസി, ബി സി അബൂബക്കര്‍ മൗലവി, ട്രഷറര്‍: എസ് എ ശുകൂര്‍ ഹാജി, പരീക്ഷാ ബോഡ് ചെയര്‍മാന്‍: മുഹമ്മദ് സ്വാദിഖ് ദാരിമി, വൈസ് ചെയര്‍മാന്‍: അഫ്‌സല്‍ അസ്ഹരി.

Share This Article
Leave a Comment
error: Content is protected !!