

ദോഹ: ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പാസേജ് ടു ഇന്ത്യ പരിപാടിയില്‍ മികച്ച ഇവന്റ് മാനേജ്മെന്റിനുള്ള പുരസ്ക്കാരം ക്യുബിസ് ഇവന്റ്സിന്റെ നിഷാദ് ഗുരുവായൂരിന് നല്കി ഐ സി സി ആദരിച്ചു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന് നിഷാദ് ഗുരുവായൂരിന് മെമന്റോ കൈമാറി.

സുബ്രഹ്മണ്യ ഹെബ്ബഗേലു, അഡ്വ. ജാഫര്‍ ഖാന് ഉള്‍പ്പെടെയുള്ള ബോര്‍ഡ് അംഗങ്ങള്‍ പങ്കെടുത്തു.
