

ദോഹ: ഖത്തറിലെ കണ്ണൂര്‍ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കുവാഖിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഐ സി സി മുംബൈ ഹാളില്‍ നടന്നു. പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വിനോദ് വള്ളിക്കോല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ റിജിന്‍ പള്ളിയത്ത് സാമ്പത്തിക റിപ്പോര്‍ട്ടും യോഗത്തിന് മുമ്പാകെ അവതരിപ്പിച്ചു.

അടുത്ത നാളുകളില്‍ വിട്ടു പിരിഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള അനുശോചന പ്രമേയം രതീഷ് മാത്രാടന്‍ അവതരിപ്പിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിന് ‘പോയിന്റ് ഓഫ് കോള്‍’ പദവി അനുവദിക്കാനുള്ള നടപടി വേഗത്തിലാക്കണം എന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതിലൂടെ കൂടുതല്‍ സര്‍വീസുകളും യാത്രാ നിരക്കിന് ഒരു പരിധിവരെ നിയന്ത്രണവും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച് വരുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടിന് വികസനത്തിന്റെ വാതിലുകള്‍ തുറന്നു വെയ്ക്കുകയും ചെയ്യും എന്നതിനാല്‍ തന്നെ കേന്ദ്ര വ്യോമയാന മന്ത്രലയം ഇതിനുള്ള നടപടി വേഗത്തിലാക്കണം എന്ന് പ്രമേയം ആവശ്യപ്പെട്ടു.

എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുത്ത അംഗങ്ങളെയും 2024- 26 വര്‍ഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളെ വിനോദ് വള്ളിക്കോല്‍ യോഗത്തിന് പരിചയപ്പെടുത്തി.
വാര്‍ഷിക യോഗത്തിനു വിനോദ് വള്ളിക്കോല്‍ സ്വാഗതവും സൂരജ് രവീന്ദ്രന് നന്ദിയും രേഘപ്പെടുത്തി.

