

ദോഹ: 2017 മുതല്‍ കേരളത്തിലും വിവിധ ജി സി സി രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

നൗഫല്‍ നാസിം (പ്രസിഡന്റ്), നെജ്‌ല അബ്ദുല്‍ ലത്തീഫ് (ജനറല്‍ സെക്രട്ടറി), സന്തോഷ് ബാലന്‍ (ട്രഷറര്‍), ആബിദ് ഉദിനൂര്‍ (സീനിയര്‍ വൈസ് പ്രസിഡന്റ്), ഹനീഫ് ചാവക്കാട്, പ്രിയദര്‍ശനന്‍ (വൈസ് പ്രസിഡന്റ്മാര്‍), നിതാഷാ മുസ്തഫ (സീനിയര്‍ ജോയിന്റ് സെക്രട്ടറി), വിനോദ് കുമാര്‍, മഞ്ജുനാഥന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), മുഹമ്മദ് വി പി (ജോയിന്റ് ട്രഷറര്‍), കെ സി തമ്പി (സീനിയര്‍ മെമ്പര്‍ഷിപ് കോര്‍ഡിനേറ്റര്‍), അഫ്‌സര്‍ പണിക്കവീട്ടില്‍ (സീനിയര്‍ മീഡിയ കോര്‍ഡിനേറ്റര്‍), രോഷ്‌നി കൃഷ്ണന്‍ (മീഡിയ കോര്‍ഡിനേറ്റര്‍) എന്നിവരാണ് പുതിയ കമ്മിറ്റി ഭാരവാഹികള്‍.
