

ദോഹ: ഓണാട്ടുകര പ്രവാസി അസോസിയേഷന്‍ ഖത്തറിന്റെ സംഗീത നൃത്ത കലാസന്ധ്യ സ്വര്‍ണ്ണച്ചാമരം ജൂണ്‍ 13ന് വ്യാഴാഴ്ച ഐ സി സി അശോകാ ഹാളില്‍ നടക്കും.

വയലാറിനുള്ള സംഗീത സമര്‍പ്പണത്തില്‍ വയലാറിന്റെ പുത്രനും കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത് ചന്ദ്രവര്‍മ പങ്കെടുക്കും. വൈകിട്ട് ആറരയ്ക്ക് ആരംഭിക്കുന്ന പരിപാടിയില്‍ റിയാസ് കരിയാട് ഉള്‍പ്പെടെയുള്ള ഖത്തറിലെ മലയാളി ഗായകര്‍ പങ്കെടുക്കും.
