ജോപ്പച്ചന്‍ തെക്കേകൂറ്റിനെ ആദരിച്ചു

Web Desk
1 Min Read

ദോഹ: ഐ സി സി ഉപദേശക കമ്മിറ്റിയില്‍ പുതുതായി നിയമിതനായ ജോപ്പച്ചന്‍ തെക്കേകൂറ്റിന് ആശംസകളും ആദരവും ഒരുക്കി ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്‍ (ക്യുഐപിഎ).

city exchange

ഐസിസി മുംബൈ ഹാളില്‍ നടന്ന പരിപാടിയില്‍ ഐ സി സി പ്രസിഡന്റ് മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്റെ ലോഗോ ലോഞ്ച് നിര്‍വഹിച്ചു. ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ അംഗത്വ ഫോറം വിതരണം നിര്‍വഹിച്ചു.

അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഐ എസ് സി, മലയാളി സമാജം, കൊഡാക്ക, ഫിന്‍ഖ് തുടങ്ങിയ നിരവധി സംഘടനകള്‍ ആശംസകള്‍ അറിയിച്ചു.

ക്യുഐപിഎയ്ക്ക് വേണ്ടി പ്രസിഡന്റ് സന്തോഷ് കണ്ണംപറമ്പില്‍, സെക്രട്ടറി നിഷാദ് ഹസ്സന്‍കുട്ടി, ജോയിന്റ് സെക്രട്ടറി ജാന്‍സിമോള്‍ വര്‍ഗീസ് എന്നിവര്‍ ജോപ്പച്ചന്‍ തെക്കേകൂറ്റിന് പൊന്നാടയണിയിച്ചു. ട്രഷറര്‍ സൈമണ്‍ വര്‍ഗീസ്, ലജീഷ് ഷണ്മുഖന്‍ മൊമെന്റോ നല്‍കി ആദരിച്ചു. മഞ്ജു അവതാരകയായിരുന്നു.

- Advertisement -
Ad image

ഖത്തര്‍ ഓര്‍ക്കസ്ട്ര സംഗീത പരിപാടി അവതരിപ്പിച്ചു. ഷബീര്‍ പുത്തന്‍പുരക്കല്‍ സംഗീത പരിപാടിയുടെ അവതാരകനായിരുന്നു.

Share This Article
Leave a Comment
error: Content is protected !!