ജെറ്റ് എയര്‍വെയ്‌സ് അടുത്ത വര്‍ഷം സര്‍വീസ് തുടങ്ങുന്നു

Web Desk
1 Min Read

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ ജെറ്റ് എയര്‍വെയ്‌സ് സര്‍വീസ് പുനഃരാരംഭിക്കുമെന്ന് ജലന്‍ കാള്‍റോക്ക് കണ്‍സോഷ്യം അറിയിച്ചു. ആഭ്യന്തര സര്‍വീസുകളാണ് ആദ്യം തുടങ്ങുക.

city exchange


അടുത്ത വര്‍ഷം മൂന്ന്, നാല് പാദങ്ങളില്‍ അന്താരാഷ്ട്ര സര്‍വീസുകളും പുനഃരാരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് ജലന്‍ കാള്‍റോക്ക് കണ്‍സോര്‍ഷ്യം ലീഡ് അംഗവും ജെറ്റ് എയര്‍വേയ്‌സിന്റെ നിര്‍ദ്ദിഷ്ട നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ മുരാരി ലാല്‍ ജലന്‍ പറഞ്ഞു. നിലവിലുള്ള എയര്‍ ഓപറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പുനര്‍ പ്രവര്‍ത്തനം നടത്താനുള്ള നടപടിക്രമങ്ങളാണ് നടത്തുന്നതെന്നും കണ്‍സോര്‍ഷ്യം പറഞ്ഞു.

സ്ലോട്ട് അനുവദിക്കുന്നത്, ആവശ്യമായ എയര്‍പോര്‍ട്ട് അടിസ്ഥാന സൗകര്യങ്ങള്‍, നൈറ്റ് പാര്‍ക്കിംഗ് തുടങ്ങിയ കാര്യങ്ങളില്‍ ബന്ധപ്പെട്ട അധികാരികളുമായും എയര്‍പോര്‍ട്ട് കോര്‍ഡിനേറ്റര്‍മാരുമായും കണ്‍സോര്‍ഷ്യം അടുത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

- Advertisement -
Ad image


മൂന്നു വര്‍ഷത്തിനുള്ളില്‍ അന്‍പതിലേറെ വിമാനങ്ങളും അഞ്ച് വര്‍ഷത്തിനുള്ളില്‍ നൂറിലേറെ വിമാനങ്ങളുമാണ് എയര്‍ലൈന്‍ ലക്ഷ്യമിടുന്നത്. മത്സരാധിഷ്ഠിത ദീര്‍ഘകാല വാടക ചര്‍ച്ചകള്‍ നടത്തിയാണ് വിമാനങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്നും ജലന്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!