മലയാളം അറിഞ്ഞ മലയാളികളേ ലോകം കീഴടക്കിയിട്ടുള്ളുവെന്ന് കെ പി രാമനുണ്ണി

Web Desk
1 Min Read

ദോഹ: ലോകമെങ്ങും സവിശേഷ സമൂഹമായി മലയാളി മാറിയതിനും നിലനില്‍ക്കുന്നതിനും മലയാള ഭാഷ വഹിക്കുന്ന പങ്ക് വളരെ വലുതാണന്ന് പ്രമുഖ സാഹിത്യകാരന്‍ കെ പി രാമാനുണ്ണി.

city exchange

മനുഷ്യന്റെ വൈകാരിക ഭാവങ്ങളെ ഉള്‍ക്കൊണ്ട് സഹജീവികളുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുവാന്‍ അവനവന്റെ മാതൃഭാഷകള്‍ക്കെ കഴിയൂ എന്നും ലോകപ്രശസ്ത എഴുത്തുകാരെല്ലാം അവരവരുടെ മാതൃഭാഷയെ ഹൃദയത്തില്‍ ഏറ്റിയവരാണ്. മലയാളത്തിന്റെ നന്മയിലേക്കും ഉണ്മയിലേക്കുമുള്ള യാത്രയാണ് മലയാള ഭാഷ പഠനംഎന്നും അദ്ദേഹം ദോഹയില്‍ അഭിപ്രയപ്പെട്ടു.

ലോക വായനദിനത്തോടനുബന്ധിച്ചു മലയാളം മിഷന്‍ ചാപ്റ്റര്‍ സംസ്‌കൃതി ഖത്തര്‍ സംഘടിപ്പിച്ച ”രാമാനുണ്ണി മാഷും കുട്ടിയോളുമായുള്ള കൂടിയിരുത്തം” എന്ന പരിപാടിയില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരിന്നു അദ്ദേഹം.

സാംസ്‌കൃതി ഓഫീസില്‍ നടന്ന പരിപാടിയില്‍ ഖത്തറിന്റെ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍ ക്ലാസുകളില്‍ നിന്നായി അമ്പതോളം പഠിതാക്കളും ഒപ്പം രക്ഷിതാക്കളും പങ്കെടുത്തു.

- Advertisement -
Ad image

മലയാളം മിഷന്‍ ഖത്തര്‍ സംസ്‌കൃതി ചാപ്റ്റര്‍ സെക്രട്ടറി ബിജു പി മംഗലം, മേഖലാ കോര്‍ഡിനേറ്റര്‍ ഒ കെ സന്തോഷ്, റിസോഴ്‌സ് ടീം കണ്‍വീനര്‍ ശിവദാസന്‍, ജസിത, സൗഭാഗ്യ, ഗ്ലന്‍സി, സബീന, അമിത്, രാജു, മെഹറൂഫ്, ബിജേഷ് എന്നിവര്‍ പരിപടിക്ക് നേതൃത്വം നല്‍കി.

സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം കെ പി രാമനുണ്ണിക്ക് സംസ്‌കൃതിയുടെ ഉപഹാരം കൈമാറി. ചടങ്ങില്‍ സംസ്‌കൃതി കേന്ദ്ര കമ്മറ്റി ഭാരവാഹികളായ അപ്പു, സുനീതി, അര്‍ച്ചന, ബിജു, അസീസ്, നിതിന്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!