ആലുവ മാര്‍ക്കറ്റ് സ്ഥലം ഏറ്റെടുത്തു വീതി കൂട്ടുന്ന പദ്ധതി പൊതുമരാമത്തു വകുപ്പിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

Web Desk
1 Min Read

ആലുവ: ആലുവയില്‍ നിന്നും തൃശ്ശൂര്‍, പറവൂര്‍ ഭാഗങ്ങളിലേക്ക് പോകുന്ന കാരോത്തുകുഴി ആശുപത്രി ജംഗ്ഷന്‍ മുതല്‍ എന്‍ എച്ച് സര്‍വ്വീസ് റോഡു വരെയുള്ള ഭാഗം വളരെ വീതി കുറഞ്ഞ് ബോട്ടില്‍ നെക്ക് ആയിരിക്കുന്നതുകാരണം ആലുവ ടൗണിലും മാര്‍ക്കറ്റ് റോഡിലും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നതെന്നും ഈ റോഡ് ഏകദേശം 400 മീറ്റര്‍ ഭാഗം സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടുന്നതിന് അടിയന്തിരമായി പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റു പ്രകാരമുള്ള 10 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ സഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ച് ആവശ്യപ്പെട്ടു.

city exchange

ഈ റോഡ് വീതികൂട്ടണമെന്നത് പ്രദേശവാസികളുടേയും ഇതിലൂടെ സഞ്ചരിക്കുന്ന മറ്റു യാത്രക്കാരുടെയും വളരെ കാലമായിട്ടുള്ള ആവശ്യമാണെന്നും 2024- 25ലെ ബ്ജറ്റില്‍ ഈ പ്രവര്‍ത്തിക്ക് ടോക്കണ്‍ പ്രൊവിഷണ്‍ നല്കിയിട്ടുണ്ടെന്നും ആയതിനാല്‍ ഈ പദ്ധതിക്ക് അടിയന്തിര പ്രധാന്യം നല്കി അനുമതി നല്കണമെന്നും എം എല്‍ എ സബ്മിഷനില്‍ ആവശ്യപ്പെട്ടു. കൂടാതെ ഈ വിഷയം പല പ്രാവശ്യം സഭയില്‍ ഉന്നയിച്ചിട്ടുള്ളതും മന്ത്രിയെ നേരില്‍ കണ്ടു ആവശ്യപ്പെട്ടിട്ടുള്ളതുമാണെന്നും എം എല്‍ എ പറഞ്ഞു.

ആലുവ ടൗണിനേയും കാരോത്തുകുഴി ജംഗ്ഷന്‍ വട്ടേക്കാട്ട് ഭാഗത്ത് എന്‍ എച്ച് 544മായി ബന്ധിപ്പിക്കുന്ന 350 മീറ്റര്‍ റോഡ് ആലുവ ടൗണ്‍ മാര്‍ക്കറ്റ് റോഡിന്റേയും ഓള്‍ഡ് എന്‍ എച്ച് റോഡിന്റേയും ഭാഗമാണെന്നും നിലവില്‍ ഈ റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് 12 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നത് പൊതുമരാമത്തു വകുപ്പിന്റെ പരിഗണനയിലുണ്ടെന്നും ഇതിനായി 10 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്നുണ്ടെന്നും ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ പ്രവര്‍ത്തി സാധിക്കാനാകുമോ എന്നു പരിശോധന നടത്തുന്നുണ്ടെന്നും പൊതുമരാമത്തു വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സബ് മിഷനു സഭയില്‍ മറുപടി നല്കി.

Share This Article
Leave a Comment
error: Content is protected !!