

ദോഹ: പ്രവാസ ജീവിതത്തിന്റെ 35 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന കാസര്‍ഗോഡ് മുള്ളേരിയ സ്വദേശി ബി സി ഭാര്ഗ്ഗവന് സംസ്കൃതി ഖത്തര്‍ യാത്രയയപ്പു നല്കി.

15 വര്‍ഷത്തോളമായി സ്ംസ്കൃതി വക്ര യൂണിറ്റ് അംഗമാണ് അദ്ദേഹം. ഐ സി സി അശോകാ ഹാളില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് സംസ്കൃതിയുടെ ഉപഹാരം കൈമാറി. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്മാന്, സംസ്കൃതി ജനറല്‍ സെക്രട്ടറി ഷംസീര്അരിക്കുളം, സന്തോഷ് തൂണേരി, സുനീതി സുനില്‍, അബ്ദുള്ള കുട്ടി, തോമസ് വര്‍ഗീസ് എന്നീ കേന്ദ്രകമ്മറ്റി അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.
