

ദോഹ: സാധാരണക്കാരന് നിത്യേന സമീപിക്കുന്ന ഗ്രാമപഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനായി നാദാപുരം ഗ്രാമപഞ്ചായത്തിലെത്തിയ സഫാരി സൈനുല്‍ ആബിദീന്‍ വക ബംബര്‍ സമ്മാനം. നാദാപുരം ബഡ്സ് സ്കൂളിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമാണ് വിമാനയാത സമ്മാനമായി കിട്ടിയത്.

എല്ലാ കുട്ടികളെയും രക്ഷിതാക്കളെയും തിരുവനന്തപുരം കാണിക്കണമെന്നും കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെക്കും തിരിച്ചുമുള്ള വിമാന യാത്രയാണ് അദ്ദേഹം സമ്മാനിച്ചത്.

ബിസിനസ് ആവശ്യാര്‍ഥം പല രാജ്യങ്ങളിലും സന്ദര്‍ശിക്കുമ്പോള്‍ പലതും പഠിക്കാന്‍ ശ്രമിക്കാറുണ്ട്. സ്വന്തം നാട്ടിലെ സംവിധാനങ്ങളെ കൂടുതല്‍ മനസ്സിലാക്കുന്നതിനാണ് സാധാരണക്കാര്‍ കൂടുതലായി അവലംബിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ കുറിച്ച് പഠിക്കാന്‍ തീരുമാ നിച്ചതെന്ന് സൈനല്‍ ആബിദീന്‍ പറഞ്ഞു.
ഒരു പാട് മേഖലയില്‍ രാജ്യത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നാദാപുരം ഗ്രാമപഞ്ചായത്തിനെ കൂടുതലറിയാനാണ് അദ്ദേഹം സന്ദര്‍ശിച്ചത്. ബഡ് സ്കളില്‍ ജനപ്രതിനിധികളും ജീവനക്കാരും അദ്ദേഹത്തെ സ്വീകരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി കെ നാസര്‍, എം സി സുബൈര്‍, ജനീദ ഫിര്‍ ദൗസ്, മെമ്പര്‍മാരായ അബ്ബാസ് കണേക്കല്‍, വി അബ്ദുല്‍ ജലില്‍ മുസ്ലിംലന്, നിയോജക മണ്ഡലം പ്രസിഡണ്ട് ബംഗ്ലത്ത് മുഹമ്മദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ സതീഷ് ബാബു, വി ടി കെ ആയിഷ തുടങ്ങിയവര്‍ സംബന്ധിച്ചു.

