ബേക്കല്‍ മുഹമ്മദ് സാലി അന്തരിച്ചു

Web Desk
0 Min Read

ദോഹ: ബോംബെ സില്‍ക്ക്സിന്‍റേയും പാണ്ട മാര്‍ക്കറ്റിന്‍റേയും ഉടമ ബേക്കല്‍ മുഹമ്മദ് സാലി (72) നിര്യാതനായി. ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

city exchange

ഖത്തര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ സ്ഥാപകാംഗം, ഐ സി ബി എഫ്, ഐ സി സി, കെ എം സി സി സ്ഥാപകാംഗം, ബേക്കല്‍ ഇസ്‍ലാമിയ സ്കൂള്‍ മാനേജര്‍, ബേക്കല്‍ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, മടിക്കേരി ഹോളിഡേ റിസോര്‍ട്ട് ചെയര്‍മാന്‍, ചന്ദ്രിക റീഡേഴ്സ് ഫോറം എന്നിവയുമായും ബന്ധപ്പെട്ട് സംഭവ ബഹുലമായ ജീവിതത്തിനുടമയായിരുന്നു.

ഭാര്യ: മുംതസ്. മകള്‍: ജഫ്ന. പിതാവ്: ബേക്കല്‍ അബ്ദുറഹ്‍മാന്‍. സഹോദരങ്ങള്‍: ഇസ്മാഈല്‍, ഹുസൈന്‍ (ഇരുവരും ഖത്തര്‍)

Share This Article
Leave a Comment
error: Content is protected !!