പെരിയാര്‍ നീന്തിക്കടന്ന് ഇന്ത്യ ബുക്ക് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയവരെ ആദരിച്ചു

Web Desk
1 Min Read

ആലുവ: കൈകാലുകള്‍ ബന്ധിച്ച് പെരിയാര്‍ നദി നീന്തി കടന്ന് ഇന്ത്യ ബുക്ക് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ മിടുക്കികളെ യൂത്ത് കോണ്‍ഗ്രസ് എടത്തല മണ്ഡലം കമ്മിറ്റി ആദരിച്ചു.

city exchange

നാടിന്റെ അഭിമാനമായി മാറിയ സോഫിയ തെരാസ്, അവന്തിക വാളേരി, അനന്യ വാളേരി എന്നീ കുട്ടി താരങ്ങളെയാണ് കുഴിവേലിപ്പടി കോണ്‍ഗ്രസ് ഹൗസില്‍ നടന്ന ചടങ്ങില്‍ ആദരിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ക്യാഷ് അവാര്‍ഡുകള്‍ കൈമാറിയും നാടിന്റെ അംഗീകാരം യൂത്ത് കോണ്‍ഗ്രസ് നല്‍കിയത്.

മണ്ഡലം പ്രസിഡന്റ്് എം എം സക്കീര്‍ അധ്യക്ഷനായി. കെ പി സി സി ജനറല്‍ സെക്രട്ടറിയും ആലുവ അര്‍ബന്‍ ബാങ്ക് ചെയര്‍മാനുമായ അഡ്വ. ബി എ അബ്ദുല്‍ മുത്തലിബ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങള്‍ കൈമാറി.

നേതാക്കളായ എം എ എം മുനീര്‍, ആര്‍ രഹന്‍ രാജ്, സി എം അബ്ദുല്‍ സിയാദ്, എം പി കുഞ്ഞുമുഹമ്മദ്, സിറാജ് ചേനക്കര, പി എ ഹാരിസ്, എം എം ശിഹാബുദ്ദീന്‍, കെ ഐ ലത്തീഫ്, എ എം റാഫി, പി ഐ ബഷീര്‍, ഷഫീഖ് മുഹമ്മദ്, കെ എം അബ്ദുറഹിമാന്‍, കെ എം അലിയാര്‍ ഹാജി, മുഹമ്മദാലി പുന്നക്കാട്, ജീജാദേവി, വി എസ് ഗോപകുമാര്‍, ശിഹാബ് മനയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!