കവിത- ചെറുതുകള്‍

Web Desk
0 Min Read

തീരെ ചെറുതെന്നു തോന്നുന്ന
വലിയ കാര്യങ്ങളെ കുറിച്ചാണ്

city exchange

ഉദാഹരണത്തിന്
ഒരു ദിവസം മാത്രം
ജീവനുള്ള പൂവായിരിക്കും
ഒരു മനുഷ്യായുസ്സിന് കൂട്ടുപോവുക

ദിവസങ്ങളോളം നെറ്റിയില്‍
പറ്റിപ്പിടിച്ചിരിക്കുന്നൊരു
കുഞ്ഞു പൊട്ട്
നീയൊരു പൊട്ടുപോലുണ്ടല്ലോന്ന്
നിരന്തരം ഓര്‍മ്മിപ്പിക്കും..

കാലം കുഴിച്ചിട്ട ആദ്യത്തെ വാച്ച്
ഇടയ്ക്കിടെ ചെവിക്കു പിടിക്കും
സമയബോധത്തിന്റെ കീ തന്ന്
നഷ്ടങ്ങളെ മായ്ച്ചു കളയും..

- Advertisement -
Ad image

ആദ്യമായി കിട്ടിയ
നീല മഷിക്കൊതിയന്‍
ഹീറോ പേന
ആരും കാണാതെ
നമ്മെ വരയ്ക്കും
കവിളില്‍ കുത്തിട്ട് ഓമനിക്കും

ആദ്യപ്രണയമറിഞ്ഞുതന്ന
ചുംബനം
ആല്‍മരം പോലെ
വേരുപിടിക്കും

ഏറെ തിരഞ്ഞൊടുവില്‍ കിട്ടുന്ന നാണയത്തുട്ടുകള്‍
അമ്മയുടെ കടുക് പാത്രത്തിന്റെ
മണം പരത്തും
കണ്ണുനിറഞ്ഞു കവിഞ്ഞു
വെടിപ്പാക്കും

ഇങ്ങനെ..
തീരെ ചെറുതെന്നു തോന്നുന്ന
എത്ര വലുതുകളാണ്
നിത്യവും നമ്മെ
ചേര്‍ത്തുപിടിക്കുന്നത് !

Share This Article
Leave a Comment
error: Content is protected !!