എഴുത്തുമുറി
ഹജ്ജാജിമാര്‍
ഖലീലുല്ലാഹ് ഇബ്രാഹിം നബിയുടെ വിളികേട്ട് ലക്ഷോപലക്ഷം ഹാജിമാരാണ് ഓരോ വര്‍ഷവും മക്കയിലെത്തുന്നത്.
സത്യവിശ്വാസികളുടെ ജീവിതാഭിലാഷം പൂര്‍ത്തീകരിക്കുവാന്‍ സമ്പത്തുള്ളവനും ആരോഗ്യമുള്ളവര്‍ക്കും നിര്‍ബന്ധമാക്കപ്പെട്ടതാണ് ഹജ്ജ്. ശുഭ്ര വസ്ത്രധാരികളുടെ ഒരു മഹാ സമ്മളനമാണ് ഹജ്ജ്.
ലബ്ബൈക്ക വിളികളാല്‍ മക്ക ലക്ഷ്യമാക്കിയെത്തുന്ന ഹജ്ജാജിമാരുടെ മനസ്സ് അവര്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെ നൂറിരട്ടിയിലധികം വേഗതയിലായിരിക്കും കഅബയെ ലക്ഷ്യമാക്കി സഞ്ചരിക്കുന്നത്.
മക്ക ഏരിയയില്‍ സഞ്ചരിക്കുന്ന വാഹനമെത്തിയാല്‍ പിന്നെ ഹാജിമാരുടെ കണ്ണുകള്‍ അങ്ങ് ദൂരെയായിരിക്കും. ഹറം പള്ളിയുടെ മിനാരങ്ങളുടെ അഗ്രം കാണുവാന്‍ സാധിക്കുന്നുണ്ടോ എന്നായിരിക്കും.
ഇനിയുള്ള ഓരോ നിമിഷങ്ങളും വിലപ്പെട്ടതാണെന്ന തിരിച്ചറിവ് നല്ലതായിരിക്കും. ഹറം പള്ളി കാണുമ്പോഴും ശേഷം കഅബയെ കാണുമ്പോഴും അവിര്‍ണ്ണനീയമായ അനുഭൂതിയായിരിക്കും ഹാജിമാര്‍ക്കുണ്ടാകുക.
പറഞ്ഞും കേട്ടും വീഡിയോയിലുമൊക്കെ കണ്ടിരുന്ന മസ്ജിദിനെയും കഅബയെയും നേരിട്ട് കാണുമ്പോള്‍ ഹൃദയത്തുടിപ്പ് ആനന്ദകരമായിരിക്കും.
നന്ദി സൂചകമായി സുന്നത്ത് നമസ്‌കരിച്ച് കഅബയെ തവാഫ്‌ചെയ്ത് ഹജ്ജില്‍ പ്രവേശിക്കുന്ന ഹാജിമാര്‍ സഫ- മര്‍വ്വ മലകള്‍ക്കിടയിലെ സഇയും നിര്‍വ്വഹിക്കുന്നു.
മുസ്തലിഫയില്‍ ഒരു രാവും പകല്‍ നേരത്തെ അറഫ സംഗമവും ശേഷം മിനായിലെ മൂന്നുനാളത്തെ രാപാര്‍ക്കലുമൊക്കെ മറക്കാനാവാത്തതായിരിക്കും.
ഹാജിമാര്‍ക്ക് മൂന്നുദിവസത്തെ ജംറക്കുള്ള കല്ലേറും കഴിഞ്ഞ് വീണ്ടും കഅബയെ വിടവാങ്ങല്‍ തവാഫും ചെയ്ത് ഹാജിമാര്‍ ഹജ്ജില്‍നിന്ന് വിരമിക്കുകയും ചെയ്യുന്നു.
ബുദ്ധിമുട്ടുകളെയും കഷ്ടപ്പാടിന്റേയും മറക്കാനാവാത്ത നാളുകളാവും ഹാജിമാര്‍ക്ക് നല്‍കുന്നത്. അതവര്‍ ഓര്‍മ്മകളില്‍ നിറക്കുമ്പോള്‍ മുന്നോട്ടുള്ള സഞ്ചാര വീഥികള്‍ ഭക്തി നിറഞ്ഞതാക്കി മുന്നോട്ട് പോകാന്‍ ഹാജിമാര്‍ക്ക് സാധിക്കേണ്ടതാണ്.