

ആലുവ: കേരളത്തിലേക്ക് അമിതമായ അളവില്‍ രാസലഹരി കടത്തുന്നവരില്‍ ഒളിവില്‍ കഴിയുന്ന രണ്ടുപേര്‍ക്കെതിരെ ആലുവ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

എറണാകുളം കരുവേലിപ്പടി തക്കിയാവ് വീട്ടില്‍ ആബിദ് തങ്ങള്‍ (34), മലപ്പുറം വെളിയന്‍കോട് പൊന്‍കാരകത്ത് വീട്ടില്‍ ജുറൈത് (29) എന്നിവര്‍ക്കാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ആലുവ റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും ഒരു കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ ഇവര്‍ രണ്ടുപേരും ജൂണ്‍ 18 മുതല്‍ ഒളിവിലാണ്.
കേരളത്തിലെ വിവിധ ജില്ലകളിലേക്ക് വലിയ അളവില്‍ രാസ ലഹരി കടത്തുന്നത്തിലെ പ്രധാന കണ്ണികളാണിവര്‍. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നവര്‍ ആലുവ പൊലീസ് സ്റ്റേഷനിലോ പൊലീസ് കണ്‍ട്രോള്‍ റൂമിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
