

കോഴിക്കോട്: യാതൊരു കൂടിയാലോചനയും ചര്‍ച്ചകളും നടത്താതെ അശാസ്ത്രീയവും ഏകപക്ഷീയവുമായ രീതിയില്‍ തയ്യാറാക്കിയ അക്കാദമിക്ക് കലണ്ടര്‍ നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് കനത്ത തിരിച്ചടിയാണ് കോടതി വിധിയെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ എ ടി എഫ്) സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

അവധി ദിനങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ട് ശനിയാഴ്ചകള്‍ മുഴുവന്‍ പ്രവൃത്തി ദിനമാക്കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച ശനിയാഴ്ച പ്രവൃത്തി ദിനങ്ങള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ അധ്യപക സംഘടനകള്‍ നടത്തിയ സമരത്തിന്റെ വിജയം കൂടിയാണ് കോടതിയുടെ ഉത്തരവ്. അക്കാദമിക് കലണ്ടര്‍ തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട പ്രാഥമികമായ നടപടികള്‍ പോലും പൂര്‍ത്തിയാക്കാതെ യാതൊരു വിധ തയ്യാറെടുപ്പുകളും കൂടാതെ പ്രഖ്യാപിച്ച അക്കാദമിക് കലണ്ടര്‍ പൊതുവിദ്യാഭ്യാസത്തിന് ഗുണകരമല്ല എന്ന് തിരിച്ചറിവ് സര്‍ക്കാന് ഉണ്ടായില്ല.

അധ്യപക സമൂഹത്തെ ഒന്നടങ്കം ശത്രുപക്ഷത്ത് നിര്‍ത്തി അധികമായി പണിയെടുപ്പിക്കാന്‍ ഭരണവിലാസം സംഘടനയുടെ പിന്തുണയോടെ സര്‍ക്കാര്‍ ആസൂത്രിതമായി നടത്തിയ പരിശ്രമത്തെയാണ് കോടതിയുടെ ഇടപെടലിലൂടെ തകര്‍ത്തെറിഞ്ഞതെന്ന് കെ എ ടി എഫ് സെക്രട്ടറിയേറ്റ് വിലയിരുത്തി.
പൊതു വിദ്യാഭ്യാസ മേഖലയില്‍ അശാന്തിയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്ന രീതിയില്‍ ഹയര്‍ സെക്കന്‍ഡറി മേഖലയെ തകര്‍ക്കാന്‍ മാത്രമേ മന്ത്രിസഭ അംഗീകാരം നല്‍കിയ ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഉപകരിക്കുകയുള്ളൂവെന്നും യോഗം വിലയിരുത്തി.
സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം എ ലത്തീഫ്, ട്രഷറര്‍ മാഹിന്‍ ബാഖവി, എം ടി സൈനുല്‍ ആബിദീന്‍, എ പി ബഷീര്‍, എം എ റഷീദ് മദനി, സി എച്ച് ഫാറൂഖ്, മുഹമ്മദലി മിഷ്‌കാത്തി, മന്‍സൂര്‍ മാടമ്പാട്ട്, നൗഷാദ് കോപ്പിലാന്‍, ടി സി അബ്ദുല്ലത്തീഫ്, നൂറുല്‍ അമീന്‍, അബ്ദുറഹീം, ഉമര്‍ ചെറൂപ്പ, എം എ സാദിഖ്, എം പി അബ്ദുസലാം, കെ വി റംല, യഹിയ ഖാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

